വണ്ടിപ്പെരിയാർ കുട്ടിയുടെ കുടുംബത്തിന് നീതിയില്ലേ? കോൺഗ്രസ് വനിതാ പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

കറുത്ത വസ്ത്രം ധരിച്ചും കറുത്ത ബലൂണുകളുമായാണ് പ്രതിഷേധത്തിൽ അണിനിരക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ വണ്ടിപ്പെരിയാറിലേക്ക് എത്തിയത്

ഇടുക്കി: പീഡനത്തിനിരയായി കൊല്ലപ്പെട്ട വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നതിനെതിരെ കോൺഗ്രസിൻറെ നേതൃത്വത്തിൽ വനിതകളുടെ പ്രതിഷേധ മാർച്ച് നടന്നു. കറുത്ത വസ്ത്രം ധരിച്ചും കറുത്ത ബലൂണുകളുമായുമാണ് പ്രതിഷേധത്തിൽ അണിനിരക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ വണ്ടിപ്പെരിയാറിലേക്ക് എത്തിയത്. രൂക്ഷമായ ഭാഷയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിമർശിച്ചു.

സിപിഐഎമ്മും സർക്കാരും കേസ് അട്ടിമറിച്ചെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടുന്നതുവരെ കോൺഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഉച്ചയോടെ തന്നെ വണ്ടിപ്പെരിയാറിന് ഒരു കിലോമീറ്റർ അപ്പുറത്തുള്ള കക്കിക്കവലയിലേക്ക് സ്ത്രീകൾ എത്തിത്തുടങ്ങിയിരുന്നു. സമയം മൂന്നര കഴിഞ്ഞതോടെ കറുത്ത വസ്ത്രം ധരിച്ച്, കറുത്ത ബലൂണുകൾ ഏന്തി, പ്ലക്കാടുകളും കൊടികളും ഉയർത്തിപ്പിടിച്ച് സ്ത്രീകൾ അണിനിരന്നു. കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും ദേശീയ സംസ്ഥാന നേതാക്കളടക്കം നിരവധിപേർ മാർച്ചിന് നേതൃത്വം നൽകി.

ഇനി കൈ പൊള്ളില്ല; ഇന്ധന ചാർജ് ഒഴിവാക്കി, ഇൻഡിഗോ ടിക്കറ്റ് നിരക്ക് കുറഞ്ഞു

വണ്ടിപ്പെരിയാറിലെ പ്രതിഷേധ സംഗമം നടന്ന മൈതാനി പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. നിരവധി പേർ അകത്ത് കയറാനാവാതെ പുറത്തുനിന്നു. കഴിഞ്ഞദിവസം പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധു ആക്രമിക്കുക കൂടി ചെയ്തതോടെ കോൺഗ്രസ് പ്രവർത്തകരായ സ്ത്രീകളുടെ പ്രതിഷേധം ഒന്നു കൂടി ശക്തമാവുകയായിരുന്നു.

To advertise here,contact us