കോണ്ഗ്രസില് ഗ്രൂപ്പ് പോരുണ്ടെന്ന് തോന്നിയാല് തിരുത്താനുള്ള ഉത്തരവാദിത്വം നേതൃത്വത്തിന്: ഹൈബി

പാര്ലമെന്റ് തിരഞ്ഞെടുപ്പില് എറണാകുളം സീറ്റ് കോണ്ഗ്രസിന് ഉറപ്പാണെന്നും ഹൈബി ഈഡന് റിപ്പോര്ട്ടറിനോട്

കൊച്ചി: കോണ്ഗ്രസിലെ ഗ്രൂപ്പുകള്ക്കെതിരെ ഹൈബി ഈഡന് എം പി. മുതിര്ന്ന കോണ്ഗ്രസ് നേതാക്കള്ക്കിടയില് ഗ്രൂപ്പിസം ശക്തമെന്ന തോന്നല് ജനങ്ങള്ക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കില് അത് മാറ്റാനുള്ള ഉത്തരവാദിത്വം നേതാക്കള്ക്ക് തന്നെയെന്ന് ഹൈബി ഈഡന് എം പി പറഞ്ഞു. കേരളത്തില് സംഘടനാ തലത്തില് പ്രവര്ത്തിക്കാന് താല്പര്യം ഉണ്ട്. പാര്ലമെന്റ് തിരഞ്ഞെടുപ്പില് എറണാകുളം സീറ്റ് കോണ്ഗ്രസിന് ഉറപ്പാണെന്നും ഹൈബി ഈഡന് റിപ്പോര്ട്ടറിനോട് പറഞ്ഞു.

'നാലും അഞ്ചും ഗ്രൂപ്പ് വന്നതോടെ കോണ്ഗ്രസില് ഗ്രൂപ്പുകള് അപ്രസക്തമായി. ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കള് പോരാടുകയാണെന്ന് കരുതുന്നുണ്ടെങ്കില് അത് തിരുത്താനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനുണ്ട്.' എംപി പറഞ്ഞു.

രാഹുല് മാങ്കൂട്ടത്തില് അറസ്റ്റില്

തിരഞ്ഞെടുപ്പിന് കോണ്ഗ്രസ് ഒരുങ്ങിയോ എന്ന ചോദ്യത്തിന് എറണാകുളം ജില്ല സജ്ജമാണെന്നായിരുന്നു എംപിയുടെ മറുപടി. ജനകീയ വിഷയങ്ങള് ഏറ്റെടുത്താണ് ജില്ലയില് പാര്ട്ടി പ്രവര്ത്തനമെന്നും ജില്ലയിലെ പാര്ലമെന്റ് മണ്ഡലങ്ങളില് എല്ലാം വിജയം സുനിശ്ചിതമെന്നും ഹൈബി പറഞ്ഞു. യൂത്ത് കോണ്ഗ്രസിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില് ഉണ്ടായ പ്രശ്നങ്ങള് എന്താണെന്ന് നേതൃത്വത്തെ നേരിട്ട് ബോധിപ്പിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം.

To advertise here,contact us