കരിപ്പൂരിൽ സ്വർണ്ണവേട്ട; 32 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്ണ്ണം പിടികൂടി

പാന്റസില് തേച്ച് പിടിപ്പിച്ച് നിലയിലായിരുന്നു ആയിരുന്നു സ്വര്ണ്ണക്കടത്ത്

കോഴിക്കോട്: കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പൊലീസ് പിടികൂടി. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടിയത്.

സംഭവത്തിൽ ബഹ്റൈനിൽ നിന്ന് എത്തിയ കോഴിക്കോട് നന്മണ്ട സ്വദേശി സിദ്ധീഖ് (44) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 32 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്ണ്ണമാണ് ഇയാളിൽ നിന്ന് പൊലീസ് പിടികൂടിയത്. പാന്റസില് തേച്ച് പിടിപ്പിച്ച് നിലയിലായിരുന്നു ആയിരുന്നു സ്വര്ണ്ണക്കടത്ത്. കസ്റ്റംസിനേയും എയർപോർട്ട് ന് അകത്തെ പരിശോധനകളെയും വെട്ടിച്ച് കടത്തി സ്വർണം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്.

To advertise here,contact us