മഹാരാജാസ് സംഘർഷം; മർദ്ദനമേറ്റ അധ്യാപകനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ്, പുറത്താക്കണമെന്ന് ആവശ്യം

അധ്യാപകനെതിരെ നിയമ-സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഫ്രറ്റേണിറ്റി നേതാക്കള്

കൊച്ചി: മഹാരാജാസ് കോളേജിലെ യൂണിയന് സ്റ്റാഫ് അഡൈ്വസര് ഡോ.കെ എം നിസാമുദ്ദീനെ പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്. പെണ്കുട്ടികളുടേതടക്കം അധ്യാപകനെതിരെ നിരവധി പരാതികള് ഉണ്ടെന്നും നടപടി എടുത്തില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു. അധ്യാപകനെതിരെ നിയമ - സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഫ്രറ്റേണിറ്റി നേതാക്കള് പ്രതികരിച്ചു.

നേരത്തെ പ്രവര്ത്തിച്ചിരുന്ന കോളേജില് സ്വഭാവ ദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടയാളാണ് നിസാമുദീന്. മഹാരാജാസിലെ സംഘര്ഷം അധ്യാപകന് നിസാമുദ്ദീനും എസ്എഫ്ഐയും ചേര്ന്ന് തയ്യാറാക്കിയ തിരക്കഥ. ഭിന്നശേഷി ക്വോട്ട അട്ടിമറിച്ചാണ് നിസാമുദ്ദീന് മഹാരാജാസില് നിയമനം നല്കിയത്. അധ്യാപകന്റെ മെഡിക്കല് സര്ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.

ചോദ്യപ്പേപ്പറിന് ഫീസ്:'കെഎസ്യു സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിൽ' ശിവൻകുട്ടി

അധ്യാപകനെ മാറ്റി നിര്ത്തിയില്ലെങ്കില് കോളേജിനകത്ത് പ്രതിഷേധിക്കുമെന്നും ഫ്രറ്റേണിറ്റി പ്രവര്ത്തകര് അറിയിച്ചു. അധ്യാപകന്റെ യോഗ്യതകളില് കോടതിയെയും യുജിസിയെയും സമീപിക്കുന്നതിനൊപ്പം വിജിലന്സിനും പരാതി നല്കുമെന്ന് നേതാക്കള് പറഞ്ഞു. കോളേജിലെ അറബിക് വിഭാഗം അസി. പ്രൊഫസറായ കെ എം നിസാമുദീനെ കഴിഞ്ഞ ദിവസം വിദ്യാര്ത്ഥിയുടെ മര്ദനമേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച പകല് 12 നായിരുന്നു സംഭവം. അറബിക് ഡിപ്പാര്ട്ട്മെന്റിലെത്തിയ മൂന്നാം വര്ഷ വിദ്യാര്ത്ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ മര്ദ്ദിച്ചത്.

To advertise here,contact us