വണ്ടിപ്പെരിയാറില് പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീടും സ്ഥലവും ജപ്തി ഭീഷണിയിൽ

ഏഴ് ലക്ഷത്തിലധികം രൂപയാണ് ബാങ്കിൽ കെട്ടിവെക്കേണ്ടത്.

ഇടുക്കി: പീഡനത്തിനിരയായി കൊല്ലപ്പെട്ട വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ വീടും സ്ഥലവും ജപ്തി ഭീഷണിയിൽ. മകൾ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്ന വീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ സംസ്കരിച്ചിരിക്കുന്നത്.

വീടിൻ്റെ നിർമ്മാണം ഇപ്പോൾ പലരുടേയും സഹായത്താൽ പൂർത്തീകരിക്കാൻ പണികൾ നടക്കുന്നുണ്ട്. ഇതിനിടയിലാണ് സ്ഥലം ഈടുവച്ച് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാൽ നോട്ടീസ് വന്നിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം രൂപയാണ് ബാങ്കിൽ കെട്ടിവെക്കേണ്ടത്.

റിപ്പബ്ലിക് ദിനം: മുഖ്യ അതിഥി ഇമ്മാനുവൽ മാക്രോൺ; 3 സേനകളിൽ നിന്നുള്ള വനിതാ സംഘം മാര്ച്ച് ചെയ്യും

കൊല്ലപ്പെട്ട പെൺകുട്ടിയെ കൂടാതെ മാതാപിതാക്കൾക്ക് മറ്റൊരു വളർത്തു മകൾ കൂടി ഉണ്ട്. ആ മകളുടെ വിവാഹത്തിനായി എടുത്തതാണ് ബാങ്ക് വായ്പ. പീരുമേട് താലൂക്ക് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ് സൊസൈറ്റിയിൽ നിന്നും അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇതാണ് ഇപ്പോൾ ഏഴ് ലക്ഷം രൂപയിൽ അധികമുള്ള ബാധ്യതയായി മാറിയിരിക്കുന്നത്.

To advertise here,contact us