'കരുവന്നൂർ മോഡൽ തട്ടിപ്പ്'; അഞ്ചു ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇ ഡി പരിശോധന

ബാങ്കിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ശേഖരിക്കലാണ് ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ബാങ്കുകളിലാണ് പരിശോധന. പലയിടത്തും കരുവന്നൂർ മോഡൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇ ഡി പറഞ്ഞു. കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവെയാണ് ഇ ഡി നടപടി.

കണ്ണൂർ അർബൻ നിധി ബാങ്കിന്റെ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ബാങ്കിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ശേഖരിക്കലാണ് ലക്ഷ്യം. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് ബാങ്കിനെതിരായ കേസ്. നിക്ഷേപ തട്ടിപ്പിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നതായി സംശയവും ഇ ഡിക്കുണ്ട്. കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

To advertise here,contact us