'രണ്ട് തവണ തന്നെ കോണ്ഗ്രസ് കൊന്നു'; തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് പിന്തുണ ഇല്ലെന്ന് എ വി ഗോപിനാഥ്

മൂന്നാമത് ഒരു മരണത്തിനായി കോണ്ഗ്രസിനൊപ്പം നില്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസിനെ പിന്തുണക്കില്ലെന്ന് വിമത കോണ്ഗ്രസ് നേതാവ് എ വി ഗോപിനാഥ്. രണ്ട് തവണ തന്നെ കോണ്ഗ്രസ് കൊന്നു. മൂന്നാമത് ഒരു മരണത്തിനായി കോണ്ഗ്രസിനൊപ്പം നില്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്ഗ്രസ് അടഞ്ഞ അധ്യായമാണ്. പെരിങ്ങോട്ടുകുറുശ്ശിയുടെ വികസനത്തിന് സര്ക്കാരും മുഖ്യമന്ത്രിയും ഒരു പാട് കാര്യങ്ങള് ചെയ്തു. സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് പെരിങ്ങോട്ടുകുറിശ്ശികാര് പരിഗണിക്കും. സിപിഐഎമ്മിനെ പിന്തുണയ്ക്കാന് സിപിഐഎം ആവണമെന്നില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു.

നിലവില് ആരുടേയും സ്ഥാനങ്ങള് സ്വീകരിക്കില്ല. ഉടന് നിലപാട് വ്യക്തമാക്കുമെന്നും എ വി ഗോപിനാഥ് കൂട്ടിച്ചേര്ത്തു.

To advertise here,contact us