'സിപിഐഎമ്മിനെതിരെ ബോധപൂർവം പ്രചാരണം നടത്തുന്നു'; വണ്ടിപ്പെരിയാർ കേസിൽ എം വി ഗോവിന്ദൻ

പാർട്ടി ഡി വൈ എഫ് ഐക്കാരനൊപ്പം എന്ന പ്രചാരണം രാഷ്ട്രീയ നീക്കം

തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്സോ കേസിൽ സിപിഐഎമ്മിനെതിരെ ബോധപൂർവം പ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിച്ച സർക്കാർ ആണ് കേരളത്തിൽ ഉള്ളത്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് വർഷം കൊണ്ട് വിധി വന്നു. പക്ഷേ വിധി നിർഭാഗ്യകരമാണെന്നും അതിന്റെ നിയമ വശത്തിലേക്ക് കടക്കുന്നില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

വിധിക്ക് പിന്നാലെ പാർട്ടിയെ പ്രതികൂട്ടിലാക്കാൻ ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. പ്രതി ചേർത്ത അർജുൻ ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളാണ്. അർജുന്റെ അച്ഛനും സിപിഐഎം നേതാവ് ആയിരുന്നു. തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവർ ഈ പാർട്ടിയിലുണ്ടാവില്ല. പാർട്ടി നീതി ലഭിക്കേണ്ട കുടുബത്തിന് ഒപ്പം നിന്നു. ഇനിയും നിൽക്കും. പാർട്ടി ഡിവൈഎഫ്ഐക്കാരനൊപ്പം എന്ന പ്രചാരണം രാഷ്ട്രീയ നീക്കമാണെന്നും കേസിലെ വിധി അവസാന വിധിയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് ഒരു മണ്ഡലത്തിലും ജയിക്കാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം അദാനിയുടെ മൂലധനം വർദ്ധിച്ചുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. അദാനിയുടെ ഒരു ദിവസത്തെ വരുമാനം 1600 കോടിയായെന്നും സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സതീശന്റെ അഴിമതിപ്പണ നിക്ഷേപം കർണാടകയിൽ, പണമെത്തിയത് മീൻ വണ്ടിയിൽ; അൻവറിന്റേത് ഗുരുതര ആരോപണം

ഈ തിരഞ്ഞെടുപ്പിൽ ബിജെപി പറയാൻ പോകുന്നത് പള്ളി പൊളിച്ച് അമ്പലം പണിതുവെന്നാണ്. പണി പൂർത്തിയാകാത്തത് അമ്പലമാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് പൗരത്വ ഭേതഗതി ബിൽ കൊണ്ടുവരാൻ പോകുന്നു. തങ്ങൾ ഒരു മതത്തിനും എതിരല്ല. കമ്മ്യൂണിസ്റ്റുകാർ മതത്തെ എതിർക്കേണ്ടവരല്ല. എല്ലാ വിശ്വാസികളും വർഗ്ഗീയ വാദികളല്ല. വർഗ്ഗീയ വാദി വിശ്വാസിയല്ല വിശ്വാസിക്ക് വർഗ്ഗീയ വാദിയാകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,contact us