കോഴിക്കോട് എൻഐടി കാമ്പസ് ഇന്ന് തുറക്കും

കാവി ഭൂപട പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്താണ് കാമ്പസ് അടച്ചത്

കോഴിക്കോട്: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് എൻഐടി കാമ്പസ് ഇന്ന് തുറക്കും. എൻഐടിയിൽ കാവി ഭൂപട പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിന് പിന്നാലെ കനത്ത പ്രതിഷേധമുയർന്നിരുന്നു. ഇതേ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്താണ് കാമ്പസ് അടച്ചത്.

രാമക്ഷേത്ര വിവാദം: 'സാദിഖലി തങ്ങൾ പിന്തുടരുന്നത് പരമ്പരാഗത നിലപാട്'; പ്രതിരോധം തീർത്ത് സമസ്ത

ഇതിനുപിന്നാലെ നാലാം വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിൻ്റെ സസ്പെൻഷൻ മരവിപ്പിച്ചിരുന്നു. വൈശാഖ് സമർപ്പിച്ച അപ്പീലിൽ അതോറിറ്റി തീരുമാനമെടുക്കുന്നതുവരെ നടപടികൾ പാടില്ലെന്നാണ് നിർദേശം. എൻഐടി ഡയറക്ടറെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ജനുവരി 22ന് സംഘ് പരിവാർ അനുകൂല സംഘടനയായ എസ്എൻഎസിന്റെ നേതൃത്വത്തിൽ കാമ്പസിൽ കാവി നിറത്തിൽ ഭൂപടം വരച്ച് പ്രദർശിപ്പിച്ചതിനെതിരെയാണ് വൈശാഖ് പ്രതിഷേധിച്ചത്.

To advertise here,contact us