ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിൽ

പടമലയിൽ ഒരാളെ കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് പോയ ആനയെ പിടികൂടാൻ വനംവകുപ്പ് ദിവസങ്ങളായി ശ്രമം നടത്തുകയാണ്

മാനന്തവാടി: ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലെത്തി. രാത്രി 9.30 ഓടെ തോൽപ്പെട്ടി റോഡ് കടന്ന് ആലത്തൂർ-കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലാണ് ആന എത്തിയത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനപാലകരും റവന്യു അധികൃതരും അറിയിച്ചു. പടമലയിൽ ഒരാളെ കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് പോയ ആനയെ പിടികൂടാൻ വനംവകുപ്പ് ദിവസങ്ങളായി ശ്രമം നടത്തുകയാണ്. ഉൾവനത്തിലേക്ക് കടന്ന ആനയെ ട്രേസ് ചെയ്തെങ്കിലും മയക്ക് വെടിവയ്ക്കാനുള്ള അനൂകൂല സാഹചര്യം ലഭിച്ചിരുന്നില്ല.

ഇന്ന് ആനയെ മയക്കുവെടിവെക്കാൻ ശ്രമിച്ചതോടെ ബേലൂര് മഗ്നയ്ക്ക് ഒപ്പമുള്ള മോഴയാന വനംവകുപ്പ് ദൗത്യ സംഘത്തിന് നേരെ തിരിഞ്ഞു. വെടിയുതിര്ത്തു ശബ്ദമുണ്ടാക്കിയാണ് മോഴയെ സംഘം തുരത്തിയത്. ബേലൂര് മഗ്നയുടെ സഞ്ചാരം മറ്റൊരു മോഴയാനക്കൊപ്പമാണ്. ഇവ വേഗത്തില് സഞ്ചരിക്കുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്നലെ രണ്ട് തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നെങ്കിലും മയക്കുവെടി വെക്കാന് സാധിച്ചിരുന്നില്ല.

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര് മഖ്നയ്ക്ക് ഒപ്പമുള്ള മോഴ

To advertise here,contact us