മെട്രോ തൂണുകളിൽ നിറഞ്ഞ് ഹൈബി ഈഡൻ, അരുൺ കുമാറിൻ്റെ പരാതിയിൽ പരസ്യ ബോർഡ് എടുത്തുമാറ്റി

രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രദർശിപ്പിക്കില്ല എന്ന മെട്രോയുടെ നയത്തിന് എതിരായാണ് തിരഞ്ഞെടുപ്പ് പരസ്യം നൽകിയത് എന്ന തരത്തിൽ വിവാദം ഉയർന്നിരുന്നു

കൊച്ചി: മെട്രോ തൂണുകളിൽ നിന്ന് ഹൈബി ഈഡൻ എംപിയുടെ ബിൽബോർഡുകൾ നീക്കം ചെയ്ത് കൊച്ചി മെട്രോ. സിപിഐഎം നേതാവ് അഡ്വ കെ എസ് അരുൺകുമാറിന്റെ പരാതിയെ തുടർന്നാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഹൈബി ഈഡന്റെ ചിത്രങ്ങളുമായുള്ള ബിൽബോർഡുകൾ മെട്രോ പില്ലറുകളിൽ പ്രത്യക്ഷപ്പെട്ടത്. 'കമിങ് സൂൺ' എന്ന തലക്കെട്ടിൽ 'ഹൃദയത്തിൽ ഹൈബി', 'നാടിന്റെ ഹൃദയാക്ഷരങ്ങൾ' എന്നിങ്ങനെയാണ് ബിൽബോർഡിൽ എഴുതിയിരുന്നത്.

രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രദർശിപ്പിക്കില്ല എന്ന മെട്രോയുടെ നയത്തിന് എതിരായാണ് തിരഞ്ഞെടുപ്പ് പരസ്യം നൽകിയത് എന്ന് പരാതി ഉയർന്നിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുള്ള പരസ്യം കെഎംആർഎൽ പ്രദർശിപ്പിക്കാൻ തയ്യാറായില്ലെന്ന് കാണിച്ചായിരുന്നു അരുൺകുമാറിന്റെ പരാതി. എന്നാൽ തന്റെ പുസ്തകവുമായി ബന്ധപ്പെട്ടുള്ള പരസ്യ ബോർഡാണ് വെച്ചതെന്നാണ് ഹൈബിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം. സ്വകാര്യ ഏജൻസികളാണ് പരസ്യങ്ങൾ തയ്യാറാക്കുന്നതും അവ പ്രദർശിപ്പിക്കുന്നതെന്നുമാണ് മെട്രോയുടെ വാദം.

ഡിവൈഎഫ്ഐ നേതാവായ യുവതിയുടെ ആത്മഹത്യ; സിപിഐഎം നേതാവ് അറസ്റ്റിൽ

To advertise here,contact us