വെടിക്കെട്ട് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി; മരട് ക്ഷേത്രസമിതിക്ക് തിരിച്ചടി

ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.

കൊച്ചി: മരട് ക്ഷേത്രസമിതിക്ക് വീണ്ടും തിരിച്ചടി. വെടിക്കെട്ട് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്. വെടിക്കെട്ടിന് അനുമതി തേടി മരട് കൊട്ടാരം ദേവീക്ഷേത്രം നല്കിയ അപ്പീല് ഹൈക്കോടതി തള്ളി. ഇക്കാര്യത്തില് ഒരു നിരീക്ഷണവും നടത്തുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആചാര്യകാര്യത്തില് വ്യക്തത വേണമെങ്കില് സിംഗിള് ബെഞ്ചിനെ സമീപിക്കാമെന്നാണ് അറിയിച്ചത്.

ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. കുറഞ്ഞ അളവിലാണ് വെടിമരുന്നുകള് ഉപയോഗിക്കുന്നതെന്നും ആചാരം പൂര്ത്തിയാക്കാന് അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം. ഇന്ന് വൈകിട്ട് വെടിക്കെട്ട് നടത്താന് അനുമതി തേടിയാണ് ഭരണസമിതി രണ്ട് മാസം മുന്പ് ജില്ലാ കളക്ടറെ സമീപിച്ചത്. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില് അനുമതി നല്കാനാവില്ലെന്നായിരുന്നു ജില്ലാ കളക്ടറുടെ തീരുമാനം.

സപ്ലൈകോയുടെ ദൃശ്യങ്ങള് പകര്ത്താന് അനുവദിക്കരുത്; സിഎംഡിയുടെ സര്ക്കുലര്

വെടിക്കെട്ടിന് അനുമതി നല്കരുതെന്ന തഹസില്ദാരുടെയും സിറ്റി പൊലീസ് കമ്മിഷണറുടെയും ശുപാര്ശയുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ തീരുമാനം. മരട് കൊട്ടാരം ദേവീക്ഷേത്രം നിശബ്ദ മേഖലയിലാണെന്നും അനുമതി നല്കരുതെന്നുമായിരുന്നു സമീപവാസികളുടെ വാദം. ഭരണസമിതി സ്ഥിരം നിയമലംഘകരാണെന്നായിരുന്നു സിംഗിള് ബെഞ്ചിന്റെ പരാമര്ശം.

To advertise here,contact us