തിരുവനന്തപുരം: ആറ്റുകാല് പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില് തീപകര്ന്നു. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകി. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില് നിന്നും ദീപം മേല്ശാന്തി വിഷ്ണുവാസുദേവന് നമ്പൂതിരിക്ക് കൈമാറിയത്. ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില് തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്ശാന്തിക്ക് കൈമാറി. അതില് നിന്നാണ് ക്ഷേത്രത്തിന് മുന്വശത്തുള്ള അടുപ്പില് തീപകർന്നത്.
ഉച്ചയ്ക്ക് രണ്ടരക്കാണ് പൊങ്കാല നിവേദ്യം അര്പ്പിക്കുക. തലസ്ഥാനം ജനസാഗരമാണ്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏര്പ്പെടുത്തിയത്. രാത്രി എട്ട് മണിവരെ നഗരത്തില് ഗതാഗത നിയന്ത്രണമുണ്ട്. കൊടും ചൂടിനെ ഗൗനിക്കാതെ തലസ്ഥാനം ഭക്തരുടെ കടലായി മാറി. എംപിമാർ, എംഎല്എമാർ, നഗരസഭാ പ്രതിനിധികള് ഉള്പ്പെടെയുള്ളവർ പൊങ്കാല സമർപ്പണത്തിനെത്തി.