പിസി ജോര്ജിനെ നിയന്ത്രിക്കണം,ഈഴവ സമുദായത്തെ മാത്രമല്ല എല്ലാവരെയും അപമാനിച്ചു: തുഷാര് വെള്ളാപ്പള്ളി

'ബിഡിജെഎസ് പി സി ജോര്ജിനെതിരെ നടപടി ആവശ്യപ്പെടുന്നില്ല, പി സി ജോര്ജ് തന്നെ നടപടി വാങ്ങി വെച്ചോളും'

ന്യൂഡല്ഹി: പി സി ജോര്ജിനെതിരെ വിമര്ശനവുമായി തുഷാര് വെള്ളാപ്പള്ളി. പി സി ജോര്ജിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട തുഷാര്, പി സി ജോര്ജിന് ഒരു സഭയുടെ പോലും പിന്തുണയില്ലെന്നും വിമര്ശിച്ചു. ഈഴവ സമുദായത്തെ മാത്രമല്ല പി സി ജോര്ജ് എല്ലാവരെയും അപമാനിച്ചുവെന്നും തുഷാര് വെള്ളാപ്പള്ളി പ്രതികരിച്ചു.

ബിഡിജെഎസ് പി സി ജോര്ജിനെതിരെ നടപടി ആവശ്യപ്പെടുന്നില്ല, പി സി ജോര്ജ് തന്നെ നടപടി വാങ്ങി വെച്ചോളും. അദ്ദേഹത്തിനെതിരെ ആര്ക്കും പരാതി നല്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ തുഷാര് പി സി ജോര്ജ് പ്രസ്താവനകള് തുടര്ന്നാല് അനില് ആന്റണിക്ക് വോട്ട് കൂടുമെന്നും കൂട്ടിച്ചേര്ത്തു.

നാല് സീറ്റുകളില് ബിഡിജെഎസ് മത്സരിക്കും. കോട്ടയം മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലും ആലത്തൂര്, എറണാകുളം, ചാലക്കുടി ഇതില് ഏതെങ്കിലും ഒരു സീറ്റിലും ആയിരിക്കും ബിഡിജെഎസ് മത്സരിക്കുക. ഇക്കാര്യത്തില് ചര്ച്ച നടക്കുകയാണെന്നും തുഷാര് വ്യക്തമാക്കി.

വെള്ളാപ്പള്ളി വിവരദോഷി, വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും: പി സി ജോർജ്

To advertise here,contact us