ആവശ്യങ്ങള് അംഗീകരിച്ചു; ഉപവാസം അവസാനിപ്പിച്ച് മാത്യു കുഴല്നാടനും എല്ദോസ് കുന്നപ്പള്ളിയും

സമരം അവസാനിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.

കോതമംഗലം: വന്യമൃഗാക്രമണങ്ങളില് പ്രതിഷേധിച്ച് കോണ്ഗ്രസ് നേതാക്കളായ മാത്യു കുഴല്നാടനും എല്ദോസ് കുന്നപ്പള്ളിയും നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. മൂന്നോട്ട് വച്ച നാല് ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

അതേസമയം പ്രതിഷേധത്തെ തുടര്ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കോണ്ഗ്രസ് നേതാക്കള്ക്ക് ഇടക്കാല ജാമ്യത്തില് തുടരാമെന്ന് കോടതി അറിയിച്ചു. പ്രതിഷേധിച്ച മാത്യു കുഴല്നാടന് എംഎല്എയുടേയും, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കോണ്ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില് കോടതി നാളെ വിധി പറയും.

നാളെ വരെയാണ് ഇടക്കാല ജാമ്യം. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും കോടതി നാളെ ഉത്തരവ് പറയും. കോടതിയില് വിശ്വാസമുണ്ടെന്നും ജാമ്യം ലഭിക്കുമെന്നും മാത്യു കുഴല്നാടന് പ്രതികരിച്ചു. കോതമംഗലം ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വാദം കേട്ടത്.

കോണ്ഗ്രസ് നേതാക്കള് മൃതദേഹം ബലമായി കൊണ്ടുപോയി; കോടതിയില് പൊലീസിന്റെ റിപ്പോര്ട്ട്

To advertise here,contact us