തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക തട്ടിപ്പ് നടത്തി; സിഐടിയു നേതാവിന് സസ്പെൻഷൻ

ഹൃദ്രോഗ വിഭാഗത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിഐടിയു നേതാവിന് സസ്പെൻഷൻ. സിഐടിയു നേതാവായ സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. എച്ച്എഡിഎസ് ജീവനക്കാരനാണ് സുനിൽ കുമാർ. ഹൃദ്രോഗ വിഭാഗത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് സസ്പെൻഡ് ചെയ്തത്. സിഐടിയു ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് സുനിൽ.

കാത്ത് ലാബ് കൈകാര്യ ഫീസ് രോഗികളിൽ നിന്ന് വാങ്ങി ആശുപത്രി വികസന സമിതിയിൽ അടയ്ക്കാതെ തട്ടിയെടുത്ത് തിരിമറി നടത്തുകയായിരുന്നു. എച്ച്ഡിഎസിലെ കാത്ത് ഓഫീസിലെ കാഷ്യർ ആണ് സുനിൽകുമാർ. സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് രേഖകൾ സഹിതം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.

കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ മടിക്കില്ല, ഇനി ഒരു ദുരന്തം അനുവദിക്കില്ല: താമരശ്ശേരി ബിഷപ്പ്

To advertise here,contact us