'ഇന്ന് ഞാന് നാളെ നീ, പറമ്പിലേക്ക് ഇറങ്ങാന് ഭയമാണ്'; സര്ക്കാരിനെ വിമര്ശിച്ച് താമരശേരി ബിഷപ്പ്

വന്യജീവി ആക്രമണങ്ങളില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് ഒരു കോടി രൂപ നല്കണം

മലപ്പുറം: വന്യജീവി ആക്രമണത്തില് സര്ക്കാരിനെതിരെ വിമര്ശനവുമായി താമരശേരി ബിഷപ്പ് മാര് റെമീജിയോസ് ഇഞ്ചനാനിയില്. സംസ്ഥാനത്ത് ദയനീയ സാഹചര്യമാണെന്ന് ബിഷപ്പ് റിപ്പോര്ട്ടറിനോട് പ്രതികരിക്കവെ പറഞ്ഞു. പറമ്പില് ഇറങ്ങാന് ഭയമാണ്. ഇന്ന് ഞാന് നാളെ നീ എന്നത് പോലെ മരണം മുന്നില് നില്ക്കുന്നു. സര്ക്കാര് സംരക്ഷണം തന്നേ മതിയാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സര്ക്കാര് കൂടെ ഉണ്ടെന്ന ബോധ്യം ഞങ്ങള്ക്കില്ല. ഇതെന്തോ വെള്ളരിക്കാപട്ടണം ആണോ എന്നാണ് തോന്നുന്നത്. സര്ക്കാര് ഉത്തരവാദിത്തം ഇല്ലാത്തത് പോലെ മാറി നില്ക്കുകയാണ്. സര്ക്കാര് പൂര്ണ പരാജയമാണ്. നിയമങ്ങളുടെ പേര് പറഞ്ഞ് സര്ക്കാര് കൈ കഴുകുകയാണ്', ബിഷപ്പ് വിമര്ശിച്ചു.

വന്യജീവി ആക്രമണങ്ങളില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് പത്ത് ലക്ഷം രൂപ കൊടുത്താല് എന്താകാനാണെന്നും അദ്ദേഹം ചോദിച്ചു. ഒരു കോടി രൂപ നല്കണം. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ. വനം വകുപ്പിന്റേത് അലംഭാവമാണ്. പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് പ്രാദേശിക കമ്മിറ്റികള് രൂപീകരിച്ചു പണം നല്കണം. പറമ്പിലേക്ക് ഇറങ്ങുന്ന മൃഗങ്ങളെ കൊല്ലാന് അനുമതി നല്കണമെന്നും താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു.

To advertise here,contact us