പത്തനംതിട്ട : കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടിയപ്പോൾ കിണറ്റിൽ വീണ എലിസബത്തിന് ഇത് രണ്ടാം ജന്മം. ഏത് ആപത്തിലും പ്രതിസന്ധിയിലും ആത്മധൈര്യം കൈവിടരുതെന്നാണ് വനിതാ ദിനത്തിൽ എലിസബത്തിന് പറയാനുള്ളത്. 22 മണിക്കൂറാണ് എലിസബത്ത് മരണത്തെ മുഖാമുഖം കണ്ടത്.
കാട്ട് പന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി വീടിന് സമീപത്തുള്ള കിണറിൻ്റെ കെട്ടിലേക്ക് എലിസബത്ത് കയറി നിന്നു.കാട്ട് പന്നി പിന്നെയും ആക്രമിക്കാൻ തുനിഞ്ഞപ്പോൾ കിണറിൻ്റെ മൂടിയിലേക്ക് ചുവട് മാറ്റിയതാണ്, മേൽമൂടി തകർന്ന് എലിസബത്ത് കിണറ്റിൽ വീണു. ഉച്ചത്തിൽ നിലവിളിച്ചെങ്കിലും എലിസബത്തിൻ്റെ ശബ്ദം ആരും കേട്ടില്ല.
ദാഹം സഹിക്കാതായപ്പോൾ കിണറ്റിലെ മലിനജലം കുടിക്കേണ്ടി വന്നു. ആരെങ്കിലും തന്നെ കാണും, രക്ഷിക്കും എന്ന പ്രതീക്ഷയായിരുന്നു പിന്നീടങ്ങോട്ടെന്ന് വനിത ദിനത്തിൽ എലി സബത്ത് റിപ്പോർട്ടറിനോട് മനസ്സ് തുറന്നു. അടൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി എലിസബത്തിനെ കിണറിന് മുകളിൽ എത്തിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത 22 മണിക്കൂറുകളാണ് അന്ന് കടന്നുപോയതെന്നും അത്മധൈര്യം കൈവിടാതിരുന്നതാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്നും എലിസബത്ത് പറയുന്നു.
ഇന്ന് ലോക വനിതാ ദിനം
ഉൾക്കരുത്തുകൊണ്ട് ഉയരങ്ങൾ കീഴടക്കാം; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം