ടിപി കേസ് ഇന്നലെ പറഞ്ഞിട്ടുണ്ട്, ഇന്ന് പറഞ്ഞിട്ടുണ്ട്, നാളെയും പറയും: ഷാഫി പറമ്പിൽ

ടിപിയെ കൊന്നവരോട് ഏതെങ്കിലും തരത്തിൽ ഐക്യപ്പെട്ട ഒരാളെ ആരെല്ലാം ടീച്ചറമ്മ എന്ന് വിളിച്ചാലും വടകരക്കാർ വിളിക്കില്ലെന്ന് ഷാഫി പറമ്പില്

വടകര: നാളെ മൽസരിക്കാൻ പറ്റാതെയായാലും ടി പി ചന്ദ്രശേഖരൻ വധക്കേസ് പറയും എന്നതാണ് നിലപാടെന്ന് വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല, മൂന്നാമത് തിരഞ്ഞെടുപ്പിലും അതുംകൊണ്ട് വരരുത് എന്നാണ് എതിർ സ്ഥാനാർഥി പറയുന്നത്. എന്നാൽ ടി പി വധക്കേസ് ഇന്നലെ പറഞ്ഞിട്ടുണ്ട്, ഇന്ന് പറഞ്ഞിട്ടുണ്ട്, നാളെയും പറയുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സിദ്ധാർത്ഥൻ്റേത് ആൾക്കൂട്ട കൊലപാതകമല്ല, സംഘടിത കൊലപാതകമാണ്. മറക്കാതിരിക്കുക എന്നത് തന്നെയാണ് ടിപി കേസ് ഓർമിപ്പിക്കുന്നത്. ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കുക എന്നതാണ് ടിപി കേസ് ഓർമിപ്പിക്കുന്നത്. ടീച്ചറമ്മ എതിരിൽ മൽസരിക്കുന്നത് കൊണ്ട് ഭയമുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. താൻ മൽസരിക്കാൻ വരുന്നത് കൊടി സുനിമാരുടെ പ്രസ്ഥാനത്തിൽ അല്ല. ടിപിയുടെ ആശീർവാദം ഉള്ള ആർഎംപി യുടെ കൂടെ പിന്തുണയിലാണ്. ടിപിയെ കൊന്നവരോട് ഏതെങ്കിലും തരത്തിൽ ഐക്യപ്പെട്ട ഒരാളെ ആരെല്ലാം ടീച്ചറമ്മ എന്ന് വിളിച്ചാലും വടകരക്കാർ വിളിക്കില്ല. വടകരയുടെ ടീച്ചറമ്മ ടി പിയുടെ അമ്മ മാത്രമാണെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു.

'തിരഞ്ഞെടുപ്പിന് തയ്യാര്'; കഴിയാവുന്ന എല്ലാ പോരാട്ടവും കാഴ്ചവെക്കുമെന്ന് ഷാഫി പറമ്പില്

To advertise here,contact us