അവരുടെ കൂട്ടത്തിൽ മണവും ഗുണവുമുള്ള ഒരുത്തനുമില്ലെന്നാണ് സുരേന്ദ്രൻ പറഞ്ഞതിന്റെ അർഥം: ഷിബു ബേബി ജോൺ

ഉച്ചഭക്ഷണ വിവാദത്തിൽ എൻ കെ പ്രേമചന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തി

കൊല്ലം: ബിജെപിയിലേക്ക് പോകുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്ത്. 370 സീറ്റുകൾ കിട്ടുമെന്ന് പറയുന്ന ബിജെപി എന്തിനാണ് ഈ മാലിന്യങ്ങൾ ശേഖരിക്കുന്നതെന്ന് ഷിബു ബേബി ജോൺ പരിഹസിച്ചു.

ഇനിയും ബിജെപിയിലേക്ക് വരുന്ന ആളുകൾക്ക് വേണ്ടിയാണ് സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നു. തങ്ങളുടെ കൂട്ടത്തിൽ മണവും ഗുണവുമുള്ള ഒരുത്തൻ പോലുമില്ലെന്നും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി കാത്തിരിക്കുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞതിന്റെ അർഥമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

അതേസമയം, ഉച്ചഭക്ഷണ വിവാദത്തിൽ എൻ കെ പ്രേമചന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തി. ബിജെപിയിലേക്ക് പോകാൻ ആയിരുന്നെങ്കിൽ 1999-ൽ പോകാമായിരുന്നു. വാജ്പേയ്ക്ക് അധികാരത്തിൽ തുടരാൻ ഒരു എംപി കൂടി വേണമായിരുന്നു. അന്ന് പോയില്ല. തന്നെയോ ആർഎസ്പിയോ സമീപിക്കാൻ ബിജെപിക്ക് ധൈര്യമില്ലെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

To advertise here,contact us