മോദിയുടെ വികസനം കൊല്ലത്ത് കൊണ്ട് വരും; കൃഷ്ണകുമാർ

കൊല്ലത്തെ മറ്റ് രണ്ട് സ്ഥാനാർഥികളുമായി ഉള്ളത് നല്ല സൗഹൃദ ബന്ധമാണെന്ന് ജി കൃഷ്ണകുമാർ

തിരുവനന്തപുരം: കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി ജി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ച് ബിജെപി നേതൃത്വം. പാർട്ടി നമുക്കൊരു ചുമതല തരുന്നു. അത് വലിയ ഉത്തരവാദിത്തമായി കാണുന്നു എന്നും കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിൻ്റെ പിന്നാലെയാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

താൻ മത്സരിക്കുന്ന കൊല്ലം മണ്ഡലത്തെ ഇരു മുന്നണികളും അവഗണിക്കുകയാണ്. ഒരു വികസനം പോലും കൊല്ലത്ത് ഉണ്ടായിട്ടില്ല. മോദിയുടെ വികസനം കൊല്ലത്തും കൊണ്ട് വരുമെന്നും ജി കൃഷ്ണകുമാർ ഉറപ്പ് നൽകി.

എൽഡിഎഫ്, യുഡിഎഫ് പ്രചരണം നേരത്തെ തുടങ്ങി എന്നത് വലിയ പ്രശ്നമായി കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇരുപത് ദിവസം ഉണ്ടെങ്കിൽ തന്നെ നമുക്ക് പ്രചാരണം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ മറ്റ് രണ്ട് സ്ഥാനാർഥികളുമായി ഉള്ളത് നല്ല സൗഹൃദ ബന്ധമാണെന്നും ജി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീരിലെ മഹാരാഷ്ട്ര ഭവൻ: എതിർത്ത് ഒമർ അബ്ദുള്ള; ഫോട്ടോ കത്തിച്ച് ശിവസേന പ്രവർത്തകർ

To advertise here,contact us