'പറഞ്ഞത് പരമ അബദ്ധവും വർണവെറിയും'; ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ച് ഫെഫ്ക

കേരള സമൂഹം മുഴുവൻ തള്ളിക്കളഞ്ഞ വിഷയമാണിത്

കൊച്ചി: ജാതി അധിക്ഷേപത്തിൽ ഡോ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഫെഫ്ക. കേരള സമൂഹം മുഴുവൻ തള്ളിക്കളഞ്ഞ വിഷയമാണിത്. സത്യഭാമ പറഞ്ഞത് പരമ അബദ്ധവും വർണവെറിയുമാണെന്ന് ഫെഫ്ക പ്രസിഡൻ്റ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ ഫെഫ്കയ്ക്ക് കൃത്യമായ നിലപാടുണ്ട്. ഇത് ചർച്ചയ്ക്ക് പോലും സാധ്യത ഇല്ലാത്ത വിഷയമാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വിഷയത്തിൽ തനിക്കുനേരെ ക്രൂരമായ സൈബര് ആക്രമണം നേരിടുന്നതായി സത്യഭാമ ജൂനിയര് പറഞ്ഞു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയായിരുന്നില്ല തന്റെ പരാമര്ശങ്ങള്. കുടുംബത്തെപ്പോലും വലിച്ചിഴച്ച് സൈബര് ആക്രമണം നടത്തുകയാണെന്ന് സത്യഭാമ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ആര്എല്വി രാമകൃഷ്ണനെതിരായ പരാമര്ശം വിവാദമാവുകയും തുടര്ന്നുളള സംഭവ വികാസങ്ങള്ക്കും പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

കൂപ്പണ് അടിച്ച് പണം പിരിക്കാന് ആലോചന, ജനങ്ങള് സഹായിക്കുമെന്നാണ് പ്രതീക്ഷ: രമേശ് ചെന്നിത്തല

ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ ആര്എല്വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല് സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്എല്വി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.

To advertise here,contact us