സാമ്പത്തിക തട്ടിപ്പ് കേസ്; മോൺസൻ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിൻ്റെ മുൻ മാനേജർ അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയ താരമായ നിധി, പുരാവസ്തു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു. ഇന്നലെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

To advertise here,contact us