കണ്ടല ബാങ്ക് ക്രമക്കേട്; എന് ഭാസുരാംഗൻ, മകൻ അഖില്ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കേസിലെ അന്വേഷണം പൂര്ത്തിയായ സാഹചര്യത്തില് ജാമ്യം നല്കണമെന്നാണ് കരുവന്നൂര് കേസിലെ പ്രതി സികെ ജില്സിന്റെ ആവശ്യം.

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിലെ പ്രതികളായ സിപിഐ മുന് നേതാവ് എന് ഭാസുരാംഗൻ, മകന് അഖില്ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂര് കേസിലെ പ്രധാന പ്രതി സികെ ജില്സിന്റെ ജാമ്യാപേക്ഷയും പരിഗണനയിലുണ്ട്. ആരോഗ്യ കാരണങ്ങളാല് ജാമ്യം നല്കണമെന്നാണ് എന് ഭാസുരാംഗന്റെ ജാമ്യാപേക്ഷയിലെ ആവശ്യം.

കേസില് പങ്കില്ലെന്നും ഇഡി അന്യായമായി പ്രതിചേര്ത്തതാണ് എന്നുമാണ് അഖില് ജിത്തിന്റെ വാദം. കേസിലെ അന്വേഷണം പൂര്ത്തിയായ സാഹചര്യത്തില് ജാമ്യം നല്കണമെന്നാണ് കരുവന്നൂര് കേസിലെ പ്രതി സികെ ജില്സിന്റെ ആവശ്യം. മൂന്ന് ജാമ്യാപേക്ഷകളിലും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് എതിര്പ്പറിയിച്ച് സത്യവാങ്മൂലം നല്കിയേക്കും. ജസ്റ്റിസ് ടിആര് രവി അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ജാമ്യാപേക്ഷകള് പരിഗണിക്കുന്നത്.

To advertise here,contact us