'എല്ലാവരും ഒരുമിച്ച് നില്ക്കണം'; ഈസ്റ്റര് പ്രാര്ഥനകളില് പങ്കെടുത്ത് എം കെ രാഘവന്

കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കോഴിക്കോട്: എല്ലാവരും ഒരുമിച്ച് നില്ക്കണമെന്നാണ് ആഗ്രഹമെന്ന് ഈസ്റ്റര് പ്രാര്ഥനകളില് പങ്കെടുത്ത് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി എം കെ രാഘവന്. ന്യൂനപക്ഷങ്ങള് എന്നും യുഡിഎഫിനൊപ്പമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള് മാത്രമാണ് എല്.ഡി.എഫിന് ന്യൂനപക്ഷ പ്രേമമെന്നും അദ്ദേഹം റിപ്പോര്ട്ടറിനോട് പറഞ്ഞു.

ബിജെ.പി അരമനകള് കയറിയിറങ്ങിയിട്ട് കാര്യമില്ല. മണിപ്പൂര് സംഭവങ്ങള്ക്ക് ബിജെപിക്ക് മറുപടിയില്ല. കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

To advertise here,contact us