'പോസ്റ്ററുകള് കെട്ടികിടക്കുന്നു'; ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായ കൃഷ്ണകുമാര്

ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് പരാതി

കൊല്ലം: ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി എന്ഡിഎ സ്ഥാനാര്ത്ഥി ജി കൃഷ്ണകുമാര്. ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് പരാതി. തന്റെ പോസ്റ്ററുകള് കെട്ടിക്കിടക്കുകയാണെന്നും പരാതിയിലുണ്ട്.

താന് സ്വന്തം നിലയ്ക്ക് അച്ചടിച്ച പോസ്റ്ററുകള് പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ല. ഈ നിലയില് മുന്നോട്ട് പോകാനാകില്ലെന്നും പരാതിയിലുണ്ട്. വിഷയത്തില് പ്രശ്നപരിഹാരത്തിന് ആര്എസ്എസ് നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.

കൊല്ലം മണ്ഡലത്തിനെ എന്ഡിഎ സ്ഥാനാര്ത്ഥിയാണ് നടന് കൂടിയായ കൃഷ്ണകുമാര്. നേരത്തെ പ്രചാരണത്തിന്റെ ഭാഗമായി കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില് എത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവര്ത്തകര് തടഞ്ഞിരുന്നു. സംഭവത്തില് ഏഴ് എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇ ഡി നോട്ടീസ്

To advertise here,contact us