മുഖ്യമന്ത്രിയെ പോലെ കാപട്യമുള്ള മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല ; എം കെ മുനീർ

കോൺഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എം കെ മുനീർ

കോഴിക്കോട്: പതാക വിവാദത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ കാപട്യമുള്ള മനുഷ്യനെ ജീവിതതിൽ ഇത് വരെ കണ്ടിട്ടില്ല എന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. കോൺഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷാഫി പറമ്പിലിനെ വടകരയിൽ ലീഗിൻ്റെ കൊടികളുമായി സ്വീകരിച്ചപ്പോൾ വായനാട്ടിൽ കൊടി ഉയർത്താത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കൊടി ഉപയോഗിക്കണോ വേണ്ടയോ എന്ന് ലീഗ് തീരുമാനിക്കുമെന്നും അവിടെ സിപിഐഎമ്മിൻ്റെ സേവ വേണ്ട എന്നുമാണ് ലീഗ് നേതാവ് പറഞ്ഞത്.

സിപിഐഎമ്മിന് മറുപടി നല്കേണ്ട ഗതികേട് ലീഗിനില്ല. രാഹുൽ ഗാന്ധിയെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും ബിജെപിയെ വിമർശിക്കാൻ പിണറായി വിജയന് പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി കണ്ടാൽ ജന്മഭൂമിയാണോ ദേശാഭിമാനിയാണോയെന്ന് സംശയമാണെന്നും മുനീർ പരിഹസിച്ചു.

To advertise here,contact us