താമരശ്ശേരി ചുരത്തില് അപകടം; പിക്കപ്പ് വാന് നാലാം വളവില് നിന്ന് രണ്ടാം വളവിലേക്ക് മറിഞ്ഞു

വാഴക്കുലയുമായി വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്പ്പെട്ടത്

കോഴിക്കോട്: താമരശ്ശേരി ചുരത്തില് അപകടം. കര്ണാടകയില് നിന്ന് വാഴക്കുലയുമായി വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്പ്പെട്ടത്. ചുരം നാലാം വളവില് നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ഇന്ന് പുലര്ച്ചെ 1.30ഓടെയായിരുന്നു അപകടം. പരിക്കു പറ്റിയ രണ്ട് കര്ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില് നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

To advertise here,contact us