മാനവികതയും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന ഓര്മ്മപ്പെടുത്തലാണ് റമദാന്: വി ഡി സതീശൻ

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാന് മാസമെന്ന് ആശംസാ സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. താന് കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരാൾക്ക് കൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന് ഓര്മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശംസാ സന്ദേശം

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള് ചെറിയ പെരുന്നാള് ആശംസകള് നേരുന്നു.

വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാന് മാസം. താന് കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന് ഓര്മ്മപ്പെടുത്തുന്നത്.

To advertise here,contact us