പരസ്പര സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പങ്കുവെക്കൽ: ഇന്ന് ചെറിയ പെരുന്നാൾ

ആത്മ സമർപ്പണത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ് പെരുന്നാൾ ആഘോഷം. പരസ്പര സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പങ്കുവെക്കൽ കൂടിയാണ് പെരുന്നാൾ.

കൊച്ചി: വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികൾക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ. ആത്മ സമർപ്പണത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ് പെരുന്നാൾ ആഘോഷം. പരസ്പര സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പങ്കുവെക്കൽ കൂടിയാണ് പെരുന്നാൾ.

പ്രാർത്ഥനയുടെ പുണ്യവുമായി ചെറിയ പെരുന്നാളെത്തിയതോടെ ആഘോഷത്തിലാണ് വിശ്വാസി സമൂഹം. രാവിലെ ഈദ് ഗാഹുകളിൽ വിശ്വാസികൾ ഒത്തു ചേരും. പരസ്പരം പുൽകി സ്നേഹവും സൗഹൃദവും പങ്കുവെക്കും. ബന്ധു വീടുകളിലും അയൽ പക്കങ്ങളിലും ആശംസകളുമായി സന്ദർശനം. സഹനത്തിൻ്റെ ദിനരാത്രങ്ങൾ കഴിഞ്ഞെത്തുന്ന ആഘോഷത്തിൻ്റെ മറ്റൊരു പകൽ. അടുക്കളയിൽ ബിരിയാണി മണം, ഉച്ച വിരുന്നു വിഭവ സമൃദ്ധം.

'ഡോൺ ബോസ്കോ' എന്ന പേരിൽ മെയിലയച്ചത് വനിത? അരുണാചലിലെ കൂട്ടമരണങ്ങളുടെ കാരണം തെളിയുന്നു

പെരുന്നാൾ കിസയുടെ വൈകുന്നേരങ്ങളിൽ മാപ്പിളപ്പാട്ടിൻ്റെ താളവും മൈലാഞ്ചി മൊഞ്ചും. അത്തർ മണമുള്ള പുത്തൻ കുപ്പയങ്ങളിൽ പെരുന്നാൾ സർക്കീട്ട്. വിശുദ്ധ ഖുർആൻ മണ്ണിലവതരിച്ച മറ്റൊരു റമദാനിലേക്കുള്ള കാത്തിരിപ്പാണ് ഇനി.

To advertise here,contact us