ഡ്രോൺ ക്യാമറ കെട്ടിടത്തില് കുടുങ്ങി; പുറത്തെടുക്കാന് പതിനെട്ടടവും പയറ്റി, ഒടുവില് നടന്നത്!

അനൂപ് എന്ന യുവാവാണ് കയറിൽത്തൂങ്ങി ദൗത്യം നടത്തിയത്. തോളിൽ തൂക്കിയ ബാഗിൽ ഡ്രോൺ ക്യാമറയുമായി അനൂപ് അഗ്നിരക്ഷാസേനയുടെ കാവലിൽ സുരക്ഷിതമായി താഴെയിറങ്ങി

മലപ്പുറം : ചിത്രങ്ങൾ പകർത്തുന്നതിനിടെ കെട്ടിടത്തിനു മുകളിൽ കുടുങ്ങിയ ഡ്രോൺ ക്യാമറ പുറത്തെടുക്കാൻ നാട്ടുകാർ സകല പണിയും നോക്കി. നാട്ടുകാരുടെ ശ്രമങ്ങൾ വിഫലമായതോടെ സന്നദ്ധസേവകരുടെ സഹായം തേടി. സീതിഹാജി സ്റ്റേഡിയത്തിനു സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ് പകർത്തുന്നതിനിടെയാണ് ഡ്രോൺ ക്യാമറ സമീപത്തെ നാലുനിലക്കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിയത്.

എടവണ്ണ കാലൂന്റെകത്ത് ഫാസിലിന്റേതാണ് ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരുന്ന ഡ്രോൺ. പിന്നീട് തിരുവാലിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി നടത്തിയ മണിക്കൂറുകൾ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഡ്രോൺ പുറത്തെടുത്തത്.സമീപത്തെ കെട്ടിടത്തിലുൾപ്പടെ കോണി ഉപയോഗിച്ച് കയറി കയർ വലിച്ചുകെട്ടി കയറിലൂടെ തൂങ്ങിയാണ് മുകളിലെത്തിയത്.

അനൂപ് എന്ന യുവാവാണ് കയറിൽത്തൂങ്ങി ദൗത്യം നടത്തിയത്. തോളിൽ തൂക്കിയ ബാഗിൽ ഡ്രോൺ ക്യാമറയുമായി അനൂപ് അഗ്നിരക്ഷാസേനയുടെ കാവലിൽ സുരക്ഷിതമായി താഴെയിറങ്ങി. തിരുവാലി അഗ്നിരക്ഷാസേന ഗ്രേഡ് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൽ ഗോപാലകൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി പ്രതീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം ബിപിൻ ഷാജു, എസ്എസ് ഷിജു, പി സുമേഷ്, ടിപി ബിജീഷ്, ഹോം ഗാർഡുമാരായ എൻ. രവീന്ദ്രൻ, ഇ വിനയൻ, ഇ ആർഎഫ് അംഗം പി പി ഷാഹിൻ എടവണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ ദൗത്യം പൂർത്തിയാക്കിയത്.

രാഹുൽ ഗാന്ധിക്ക് ഉയർത്താൻ കഴിയാത്ത കൊടി മുസ്ലിം ലീഗ് എങ്ങനെ ഉയർത്തും: ആനി രാജ

To advertise here,contact us