തണ്ണീര്മുക്കം ബണ്ടിന്റെ ഷട്ടര് നാളെ രാവിലെ തുറക്കും

മല്സ്യത്തൊഴിലാളികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കലക്ടര്

ആലപ്പുഴ: തണ്ണീര്മുക്കം ബണ്ടിന്റെ ഷട്ടര് നാളെ രാവിലെ പത്തിന് തുറക്കും. ജില്ല കലക്ടറുടെ അധ്യക്ഷതയില് ചേര്ന്ന ഉപദേശക സമിതിയോഗത്തിലാണ് ഷട്ടര് തുറക്കാനുള്ള തീരുമാനം. ഷട്ടര് തുറക്കുന്നതിനാല് മല്സ്യത്തൊഴിലാളികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കലക്ടര് നിര്ദ്ദേശിച്ചു.

മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് ബണ്ട് തുറക്കാന് യോഗത്തില് തീരുമാനമായത്. ഷട്ടര് അടച്ചതോടെ വേമ്പനാട്ടുകായലിലെ മത്സ്യ ലഭ്യത കുറഞ്ഞു. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള് പ്രതിസന്ധിയിലായി. തുടര്ന്നാണ് ഷട്ടര് തുറക്കാന് തൊഴിലാളികള് സമ്മര്ദ്ദം ചെലുത്തിയത്.

To advertise here,contact us