അഴിയൂരിൽ ആർഎംപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം

സിപിഐഎം സംഘർഷം അഴിച്ചു വിടുകയാണെന്ന് കെ കെ രമ എംഎൽഎ

കോഴിക്കോട്: അഴിയൂരിൽ ആർഎംപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം. സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആർഎംപി ആരോപിച്ചു. കയ്യേറ്റത്തിൽ പരിക്കേറ്റ രണ്ട് ആർഎംപി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റവല്യുഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മറ്റി അംഗം റോഷിൻ, മേഖലാ കമ്മറ്റി അംഗം രതുൻ എന്നിവർക്കാണ് പരിക്കേറ്റത്. സിപിഐഎം സംഘർഷം അഴിച്ചു വിടുകയാണെന്ന് കെ കെ രമ എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു.

To advertise here,contact us