കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിൽ ബിജെപി; വിമർശിച്ച് ഡികെ ശിവകുമാർ

ഇത്തവണ കേരളത്തിൽ കോൺഗ്രസ് 20 ൽ 20 സീറ്റും നേടുമെന്നും രാഹുൽ ഗാന്ധി ബിജെപിക്കെതിരെ മാത്രമല്ല പോരാടുന്നത്. ഇന്ത്യയ്ക്ക് കൂടി വേണ്ടിയിട്ടാണെന്നും അദ്ദേഹം പറഞ്ഞു

വയനാട് :രാഹുൽ ഗാന്ധിയെ മണ്ണിലേക്ക് സ്വാഗതം ചെയ്ത വയനാട്ടുകാർക്ക് നന്ദി അറിയിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാഹുൽ ഗാന്ധി ബിജെപിക്ക് എതിരായി മാത്രമല്ല പോരാടുന്നതെന്നും രാജ്യത്തിൻറെ വെറുപ്പിന്റെ പ്രചരണത്തിനെതിരെ കൂടിയാണെന്നും ശിവകുമാർ പറഞ്ഞു.

ഇത്തവണ കേരളത്തിൽ കോൺഗ്രസ് 20 ൽ 20 സീറ്റും നേടുമെന്നും രാഹുൽ ഗാന്ധി ബിജെപിക്കെതിരെ മാത്രമല്ല പോരാടുന്നത് ഇന്ത്യയ്ക്ക് കൂടി വേണ്ടിയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ ഏറ്റവും വലിയ ശത്രു ബിജെപി യും എൻഡിഎയുമാണ്. ബിജെപി ഇ ഡി യെയും ഇൻകം ടാക്സിനെയും ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളേ വേട്ടയാടുകയാണെന്നും ഡികെ ശിവകുമാർ കുറ്റപ്പെടുത്തി.

'ആവേശ'ത്തില് ഒരാഴ്ച; ഇങ്ങനെ പോയാൽ രണ്ടു ദിവസത്തിനുള്ളിൽ 100 കോടി

ബിജെപിയാണ് കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിലെന്നും രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യുകയാണെന്നും എന്നാൽ എല്ലാ തെളിവുകൾ ഉണ്ടായിട്ടും കേരള മുഖ്യ മന്ത്രിയെ ഇതിൽ നിന്ന് ഒഴിവാക്കുന്നതെന്താണെന്നും ഡികെ ശിവകുമാർ ചോദിച്ചു. പിണറായിയും ബിജെപി യും തമ്മിലുള്ള അന്തർധാരയാണ് ഇതിനു പിന്നിലെ കാരണം.

കോൺഗ്രസ് ഭരണത്തിൽ വന്നാൽ സമൂഹത്തിലെ എല്ലാ മേഖലകളിലും വികസനം കൊണ്ടുവരുമെന്നും. കോൺഗ്രസിന്റെ ഏറ്റവും ശക്തനായ സ്ഥാനാർഥിയാണ് രാഹുൽ ഗാന്ധിയെന്നും അദേഹം പറഞ്ഞു.രാഹുൽ ഗാന്ധിക്ക് വോട്ട് നൽകാനുള്ള ഈ അവസരം എൽഡിഎഫിന് നൽകി പാഴാക്കരുതെന്നും എൽഡിഎഫിന് വോട്ട് നൽകിയാൽ ബിജെപിക്ക് ശക്തി പകരുംമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us