പ്രചരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക്; വിശ്രമനിർദ്ദേശം അവഗണിച്ചും പര്യടനം

പ്രചരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില് തട്ടി പരിക്ക് പറ്റുകയായിരുന്നു.

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്ഡിഎ സ്ഥാനാര്ത്ഥി കൃഷ്ണകുമാര് ജിക്ക് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില് പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്.

പ്രചരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില് തട്ടി പരിക്ക് പറ്റുകയായിരുന്നു. ആശുപത്രിയില് ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്മാര് വിശ്രമം നിര്ദ്ദേശിച്ചെങ്കിലും ഡോക്ടര്മാരുടെ നിര്ദ്ദേശം അവഗണിച്ച് അദ്ദേഹം രാത്രിയിലും പര്യടനം തുടർന്നു.

To advertise here,contact us