ഞാൻ അടിസ്ഥാനപരമായി 'ജനാധിപത്യത്തിന് എതിരാണ്, ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ'; ശ്രീനിവാസൻ

ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്

ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേയെന്നും നടൻ ശ്രീനിവാസൻ. താൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണ്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങൾ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ, ഈ വോട്ടു ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ.

ദല്ലാളൻമാർ എല്ലാ കാലവും ദല്ലാൾ പണി ചെയ്യും, പൊതുപ്രവർത്തകർ അതിനു പുറകെ പോകാതിരിക്കുക: വി എൻ വാസവൻ

ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്. ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല.' ശ്രീനിവാസൻ പറഞ്ഞു.

ഇത്തവണയും ഇന്ത്യ കര കയറാനുള്ള യാതൊരു ലക്ഷണവും ഇല്ലെന്നും ശ്രീനിവാസന് കൂട്ടിച്ചേര്ത്തു. സുരേഷ് ഗോപിയുടെ സ്ഥാനാര്ത്ഥിത്വത്തെ കുറിച്ചുള്ള മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന്, സുരേഷ് ഗോപിയോട് വ്യക്തിപരമായി ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ പാര്ട്ടിയോട് യാതൊരു താത്പര്യവും ഇല്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

To advertise here,contact us