കൊല്ലം ആര് നേടും?, അടിയൊഴുക്കുകൾ എവിടേക്ക്?; പ്രതീക്ഷ വിടാതെ മുന്നണികൾ

ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കളമൊരുങ്ങിയ ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം

കൊല്ലം: ജില്ലയിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 68.09 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ കുറവ് ആണ് ഇത്തവണ വോട്ടിങ് നടന്നത്. പോളിങ് കുറഞ്ഞത് ആർക്ക് ഗുണമാകുമെന്നും ജൂൺ നാലിന് അറിയാം. അടിയൊഴുക്കുകൾ എങ്ങനെ എവിടേക്കായിരുന്നു എന്നും കണ്ടു തന്നെ അറിയണം. ഉറച്ച വിജയ പ്രതീക്ഷയിൽ ആണ് മൂന്നു സ്ഥാനാർഥികളും മുന്നണികളും.

കൊല്ലത്തിന്റെ ഘടികാരത്തിൽ ആരുടെ സമയം തെളിയുമെന്ന് ജൂൺ നാലിന് അറിയാം. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കളമൊരുങ്ങിയ ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം. വോട്ടിംഗ് കുറഞ്ഞത് മുന്നണികളെയും സ്ഥാനാർത്ഥികളെയും ആശയക്കുഴപ്പത്തിൽ ആക്കി. എന്നാലും വിജയപ്രതിക്ഷയിലാണ് മൂന്നു സ്ഥാനാർത്ഥികളും.

പത്തനംതിട്ടയില്പോളിങ് ശതമാനത്തിൽ ഇടിവ്, നെഞ്ചിടിപ്പിലും വിജയപ്രതീക്ഷ കൈവിടാതെ മുന്നണികൾ

പലയിടത്തും ഏറെ വൈകിയാണ് വോട്ടിംഗ് പൂർത്തിയായത്. ആരുടെ വോട്ട് ആയിരിക്കും കുറവ് ഉണ്ടായിട്ടുണ്ടാകുക എന്നതാണ് ഇനി പരിശോധിക്കേണ്ടത്. രാത്രിയും സ്ത്രീകളും മുതിർന്നവരും അടക്കം നൂറു കണക്കിന് ആളുകൾ വരിയിൽ നിൽക്കേണ്ടി വന്നതിനെ തുടർന്ന് പലരും വോട്ട് ചെയ്യാതെ മടങ്ങി.

ഇത് ഏതുവിധത്തിൽ പ്രതിഫലിക്കും എന്നും കാത്തിരുന്നു കാണാം. കുണ്ടറ മണ്ഡലത്തിൽ ആണ് കൂടുതൽ പേര് വോട്ട് രേഖപ്പെടുത്തിയത്. 69.31 ശതമാനം. കുറവ് പുനലൂരിൽ ആണ് 65.32 ശതമാനം. ജൂൺ നാല് വരെ കൂട്ടലും കിഴിക്കലുമായി മനക്കോട്ടകൾകെട്ടി പ്രതീക്ഷയുടെ മുനമ്പിലാണ് മൂന്നു മുന്നണികളും.

To advertise here,contact us