കെ പി യോഹന്നാന് വാഹനാപകടത്തില് ഗുരുതര പരിക്ക്; അമേരിക്കയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു

കെ പി യോഹന്നാനെ ഡാലസിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്) അപകടത്തില് ഗുരുതര പരിക്ക്. അമേരിക്കയില് വെച്ചാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്.

കെ പി യോഹന്നാനെ ഡാലസിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയ നടക്കുകയാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്.

To advertise here,contact us