അമേരിക്കയില് വെച്ച് വാഹനപകടം; കെ പി യോഹന്നാന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഒരു ശസ്ത്രക്രിയ പൂര്ത്തിയായതായി ആശുപത്രി അധികൃതര്

പത്തനംതിട്ട: അമേരിക്കയില് വെച്ച് അപകടത്തില് പരിക്കേറ്റ കെ പി യോഹന്നാന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അപകടത്തെ തുടര്ന്ന് ഡാലസിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ പൂര്ത്തിയായതായി ആശുപത്രി അധികൃതര് അറിയിച്ചു.

പ്രണയപ്പകയില് അരുംകൊല; വിഷ്ണുപ്രിയ വധത്തില് വിധി ഇന്ന്

തലയിലുള്ള ശസ്ത്രക്രിയയാണ് പൂര്ത്തിയായത്. ഇനിയും ശസ്ത്രക്രിയ വേണ്ടി വരും. തീവ്രപരിചരണ വിഭാഗത്തില് നിരീക്ഷണത്തിലാണ് അദ്ദേഹം. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ ഇന്ത്യന് സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്.

To advertise here,contact us