മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതിക ദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും; 21ന് ഖബറടക്കം

തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെൻ്ററിൽ 20 ന് പൊതുദർശനത്തിന് വെക്കും

പത്തനംതിട്ട: അമേരിക്കയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം ഈ മാസം 21ന് നടക്കും. ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ പൊതുദര്ശനത്തിന് വെക്കും. നേരത്തെ കുറ്റപ്പുഴ സഭാ ആസ്ഥാനത്ത് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകള് നടത്താൻ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് തീരുമാനമെടുത്തിരുന്നു. ഭൗതിക ദേഹം അമേരിക്കയിൽ നിന്ന് എത്തിക്കാനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ചൊവ്വാഴ്ചയാണ് അമേരിക്കയിലെ ടെക്സസിൽ പ്രഭാത സവാരിക്കിടെ മാര് അത്തനേഷ്യസ് വാഹനാപകടത്തിൽ പെടുന്നത്. ഗുരുതര പരിക്ക് പറ്റിയ അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിലെത്തിയച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേൽ, സാറ എന്നിവർക്കൊപ്പം അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ.

പുതിയ മെത്രാപ്പൊലീത്തയെ ഉടൻ പ്രഖ്യാപിക്കും. അത് വരെയും താത്കാലിക ചുമതല ഒമ്പതംഗ ബിഷപ്പ് കൗൺസിൽ നിർവഹിക്കും. സാമുവേൽ മോർ തിയൊഫിലോസ് എപ്പിസ്കോപ്പയ്ക്കാണ് ഈ കൗൺസിലിന്റെ ചുമതല.

കെ പി യോഹന്നാന്റെ സംസ്കാര ചടങ്ങുകള് തിരുവല്ലയിൽ; സഭ സിനഡ് ഇന്ന് രാത്രി

To advertise here,contact us