ആരാധനകളെ അപഹസിക്കുന്നത്അപലപനീയം: എസ്കെഎസ്എസ്എഫ്

'വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്ന ആര്എംപി നേതാവിന്റെ പ്രസ്താവന തിരുത്താനും അപലപിക്കാനും ഉത്തരവാദിത്തപ്പെട്ട നേതാക്കള്ക്ക് ബാധ്യതയുണ്ട്'

കോഴിക്കോട്: കോഴിക്കോട് വെച്ച് സംഘടിപ്പിക്കപ്പെട്ട പലസ്തീന് ഐക്യദാര്ഢ്യ റാലിയുടെ വേദിയില് സമസ്ത സെക്രട്ടറി കൂടിയായ മുക്കം ഉമര് ഫൈസി നിസ്കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള് കൊണ്ട് പരിഹസിക്കുകയും ചെയ്ത ആര്എംപി നേതാവ് കെ എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. നിസ്കാരം സമയനിഷ്ഠ പാലിച്ചുകൊണ്ട് നിര്വഹിക്കേണ്ട ആരാധനയാണ്. മതേതര കേരളത്തിന്റെ അനുഗ്രഹീത ഭൂമികയില് ഇടത് വലത് രാഷ്ട്രീയ വേദികളില് പലപ്പോഴായി നമസ്കാരം നിര്വഹിക്കപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക സാമൂഹിക സ്വത്വങ്ങള് പൊതുസമൂഹം പരിചയപ്പെടുന്നത് പോലും അംഗീകരിക്കാന് സാധിക്കാത്ത നാസ്തിക ചിന്തയാണ് ഹരിഹരനെ ഈ പ്രസ്താവനക്ക് പ്രേരിപ്പിച്ചത്. മത പണ്ഡിതരെയും വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്ന ആര്എംപി നേതാവിന്റെ പ്രസ്താവന തിരുത്താനും അപലപിക്കാനും ഉത്തരവാദപ്പെട്ട നേതാക്കള്ക്ക് ബാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള് യോഗത്തില് അധ്യക്ഷത വഹിച്ചു.

വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

To advertise here,contact us