കോഴിക്കോട് കോടതിയില് ഹാജരാകാന് ബാബാ രാംദേവിന് നിര്ദേശം

കേസില് ഒന്നാംപ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്മ്മാണ കമ്പനിയായ ദിവ്യ ഫാര്മസിയാണ്.

കോഴിക്കോട്: പതഞ്ജലി ഉല്പ്പനങ്ങളുടെ പേരില് നിയമവിരുദ്ധ പരസ്യങ്ങള് നല്കിയെന്ന കേസില് ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോട് കോഴിക്കോട് കോടതിയില് ഹാജരാകാന് നിര്ദേശം. ജൂണ് മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ആരോഗ്യപ്രവര്ത്തകനായ ഡോ. കെ വി ബാബു സംസ്ഥാന ഡ്രഗ് കണ്ട്രോളര്ക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്.

കേസില് ഒന്നാംപ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്മ്മാണ കമ്പനിയായ ദിവ്യ ഫാര്മസിയാണ്. ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. ഡ്രഗ്സ് ആന്ഡ് മാജിക് റെമഡീസ്(ഒബ്ജക്ഷനബിള് അഡൈ്വര്ടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള് നല്കിയതിന് ഡ്രഗ് കണ്ട്രോള് വിഭാഗമെടുത്ത കേസിലാണ് നടപടി.

To advertise here,contact us