സീറ്റ് ക്ഷാമത്തിനിടയിൽ മലബാറിൽ സീറ്റ് വില്പന; ചോദിക്കുന്നത് 30,000 മുതൽ അര ലക്ഷം വരെ

സീറ്റുറപ്പിക്കാൻ മാനേജ്മെന്റുകൾക്കായി ഇടനിലക്കാരും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

മലപ്പുറം: എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പഠിക്കാൻ സീറ്റില്ലെന്ന പ്രതിസന്ധി നിലനിൽക്കെ മലബാറിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മുതലെടുത്ത് സീറ്റ് കച്ചവടവും. മുപ്പതിനായിരം മുതൽ അര ലക്ഷം ലക്ഷം രൂപ വരെയാണ് മാനേജ്മെന്റ് സീറ്റുകളിലേക്ക് സ്കൂൾ അധികൃതർ കോഴ വാങ്ങുന്നത്. സീറ്റുറപ്പിക്കാൻ മാനേജ്മെന്റുകൾക്കായി ഇട നിലക്കാരും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്ലസ് വൺ സീറ്റിലേക്കുള്ള അലോട്ട്മെന്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നതിനിടെയാണ് സീറ്റ് വില്പന എന്നും ശ്രദ്ദേയമാണ്.

ഇതിനകം തന്നെ പല എയ്ഡഡ് സ്കൂളിലെയും മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അഡ്മിഷൻ പൂർത്തിയായതായാണ് വിവരം. ഇഷ്ട്ടപ്പെട്ട കോഴ്സും സ്കൂളും ഉറപ്പാക്കാൻ വേണ്ടിയാണ് വിദ്യാർത്ഥികൾ മാനേജ്മെന്റ് സീറ്റിൽ അഭയം തേടുന്നത്. സീറ്റ് ക്ഷാമം രൂക്ഷമായി നിലനിൽക്കെ അലോട്ട്മെന്റ് മെറിറ്റിലൂടെ സീറ്റ് ലഭിക്കില്ലേ എന്ന ആശങ്കയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. ഈ ആശങ്കയാണ് സ്കൂൾ അധികൃതർ കച്ചവടമാക്കുന്നത്. നിലവിൽ മലപ്പുറം ജില്ലയിൽ മാത്രം സർക്കാർ, എയ്ഡഡ് സീറ്റുകളുടെ എണ്ണത്തിൽ 25000 സീറ്റുകളുടെ കുറവുണ്ട്. അതെ സമയം സീറ്റ് ക്ഷാമമുള്ള വിദ്യഭ്യാസ ജില്ലകളിൽ ആവശ്യമായ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമര രംഗത്തുണ്ട്.

സ്കൂളുകള് വാങ്ങിയത് ചട്ടവിരുദ്ധം, വി സി പ്രവീണിനെതിരെ റിപ്പോര്ട്ട്; നടപടിയെടുക്കാതെ വെള്ളാപ്പള്ളി

To advertise here,contact us