'ഒരു കാലത്തും സിപിഐഎമ്മില് ബാര്കോഴ ഉണ്ടാകില്ല'; തെളിവ് പുറത്ത് വരട്ടെയെന്ന് മന്ത്രി ചിഞ്ചുറാണി

ആരോപണത്തില് യഥാര്ത്ഥ പ്രതികളെ കൊണ്ടുവരുമ്പോള് പ്രതികരിക്കാമെന്ന് ചിഞ്ചുറാണി

തിരുവനന്തപുരം: ഒരു കാലത്തും സിപിഐഎമ്മില് ഇത്തരത്തിലുള്ള ബാര് കോഴ ആരോപണം ഉണ്ടാകില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെളിവ് സഹിതം പുറത്ത് വരട്ടെ. ആരെങ്കിലും ഒരാള് ഫോണ് ചെയ്തു പറഞ്ഞപ്പോള് അത് സിപിഐഎം ആണെന്ന് പറയുന്നത് ശരിയല്ലെന്നും ചിഞ്ചുറാണി പറഞ്ഞു.

ആരോപണത്തില് യഥാര്ത്ഥ പ്രതികളെ കൊണ്ടുവരുമ്പോള് പ്രതികരിക്കാം. പ്രതിപക്ഷം പെട്ടെന്ന് ഒരു ആരോപണങ്ങള് കൊണ്ടുവരുമ്പോള് രാജി വെക്കാനുള്ളതല്ല മന്ത്രിസ്ഥാനം. തെളിവ് സഹിതം കൊണ്ടുവന്നെങ്കില് മാത്രമേ തങ്ങള്ക്ക് പ്രതികരിക്കാനാവൂ എന്നും ചിഞ്ചുറാണി പറഞ്ഞു.

അതേസമയം ഭരണപക്ഷത്തിനെതിരെ വീണുകിട്ടിയ വജ്രായുധമായിട്ടാണ് ബാര്കോഴ ആരോപണത്തെ പ്രതിപക്ഷം നോക്കിക്കാണുന്നത്. അതുപയോഗിച്ച് സര്ക്കാരിനെയും ഇടതുമുന്നണിയെയും പരമാവധി പ്രഹരിക്കാനുളള തന്ത്രങ്ങള്ക്ക് പ്രതിപക്ഷ ക്യാമ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില് എക്സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള് തെരുവിലേക്ക് ഇറങ്ങി. മന്ത്രിയുടെ തൃത്താലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്ഗ്രസ്സ് നടത്തിയ പ്രതിഷേധ മാര്ച്ച് സംഘര്ഷത്തില് കലാശിക്കുകയായിരുന്നു.

മന്ത്രിക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയിലേക്കും നീട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ആലോചിക്കാന് യുഡിഎഫ് ഏകോപന സമിതിയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വിഷയം വരാനിരിക്കുന്ന നിയമസഭാ സമ്മേളത്തിലും പ്രതിപക്ഷം സജീവ ചര്ച്ചയാക്കും.

To advertise here,contact us