12 വയസ്സുകാരിയെ കാണാതായ സംഭവം; കൊണ്ടുപോയത് വിവാഹം കഴിക്കാനെന്ന ഉദ്ദേശത്തോടെ

കഴിഞ്ഞ ദിവസം വൈകുന്നേരം പെൺകുട്ടിയെ നിർബന്ധിച്ചാണ് ഒപ്പം കൊണ്ടുപോയത്

കൊച്ചി: ആലുവ എടയപ്പുറം അമ്പാട്ട് പന്ത്രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില് കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയെ കൊണ്ടുപോയതെന്നാണ് മൊഴി. നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ട് പെണ്കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം പെൺകുട്ടിയെ നിർബന്ധിച്ചാണ് ഒപ്പം കൊണ്ടുപോയത്.

സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ബംഗാള് സ്വദേശി മുര്ഷിദാബാദ് സ്വദേശി മാണിക്ക്(18) ആണ് അറസ്റ്റിലായത്. ഇരുവരും തമ്മില് രണ്ട് വര്ഷത്തെ പരിചയമുണ്ടെന്നാണ് വിവരം.

ബാഴ്സയെ കളിപഠിപ്പിക്കുക എളുപ്പമല്ല; മുന്നറിയിപ്പുമായി സാവി

യുവാവിനേയും പന്ത്രണ്ടുകാരിയെയും അങ്കമാലിയില് അതിഥി തൊഴിലാളികള് താമസിക്കുന്ന സ്ഥലത്തു നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരും ബംഗാള് സ്വദേശികളാണ്. ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കടയില് സാധനം വാങ്ങാനായി പോയ പെണ്കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില് പരാതി നല്കുകയായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.

To advertise here,contact us