കെ കരുണാകരന്റെ ഇളയസഹോദരന് കെ ദാമോദരമാരാര് അന്തരിച്ചു

കരുണാകരന് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള് കണ്ണൂരില് എഎസ്ഐ ആയിരുന്നു

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഇളയ സഹോദരൻ കെ ദാമോദര മാരാർ (102) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച കെ ദാമോദരമാരാർ കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള് കണ്ണൂരില് എഎസ്ഐ ആയിരുന്നു.

ഭാര്യ: പരേതയായ ടി വി തങ്കം. മക്കള്: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്പിയുമായിരുന്ന അന്തരിച്ച ജി കെ ശ്രീനിവാസന് മരുമകനാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

To advertise here,contact us