മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു

അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്

തിരുവനന്തപുരം: മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതമായി പരിക്കു പറ്റി ആശുപത്രിയില് പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. വള്ളത്തില് നാലുപേര് ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതില് മൂന്ന് പേരെ രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയതില് ഒരാളുടെ നില ഗുരുതരമാണ്. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയാണ് അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാള് കടലില് വീണു. ഇയാളെ രക്ഷപ്പെടുത്താന് ശ്രമം തുടരുകയാണ്.മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയടിയില് വള്ളം മറിഞ്ഞ് കഴിഞ്ഞ മാസവും മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. ഒരു മാസത്തിനിടയിലാണ് വീണ്ടും അപകടം. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോണ്(64) ആണ് അന്ന് മരിച്ചത്. മുതലപ്പൊഴിയില് വീണ്ടും അപകടമുണ്ടായി.

ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്ന്; ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിന് സസ്പെന്ഷന്

To advertise here,contact us