കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എ വിജയരാഘവന്; 'എക്സിറ്റ് പോൾ സർവേയല്ല എക്സാറ്റ് പോൾ'

രാജ്യത്തെ കർഷക മേഖലയിൽ ബിജെപി കനത്ത തിരിച്ചടി നേടുമെന്നും എ വിജയരാഘവന് പറഞ്ഞു.

കോഴിക്കോട്: കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് പാലക്കാട്ടെ എല്ഡിഎഫ് സ്ഥാനാര്ത്ഥി എ വിജയരാഘവൻ. എക്സിറ്റ് പോൾ സർവേയല്ല എക്സാറ്റ് പോൾ. രാഷ്ട്രീയ പക്ഷപാതിത്വം എക്സിറ്റ് പോൾ സർവേയിൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം രാജ്യത്ത് കിട്ടില്ല. ഇന്ത്യ മുന്നണി വലിയ നേട്ടമുണ്ടാക്കും. ബിജെപി ഒറ്റപ്പെട്ട അവസ്ഥയിലായി. പരാജയ ഭീതിയാണ് തീവ്രവർഗീയതയിലേക്ക് ബിജെപിയെ എത്തിച്ചത്. രാജ്യത്തെ കർഷക മേഖലയിൽ ബിജെപി കനത്ത തിരിച്ചടി നേടുമെന്നും എ വിജയരാഘവന് പറഞ്ഞു.

കേരളത്തിൽ ബിജെപി പരാജയപ്പെടും. പോളിങ് കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. ബംഗാളിൽ അക്രമ രീതിയെ ചെറുത്തു നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ബംഗാളിൽ സിപിഐഎം ഏതാനും സീറ്റുകളിൽ വിജയിക്കുമെന്നും വിജയരാഘവന് കൂട്ടിച്ചേര്ത്തു.

To advertise here,contact us