രാഹുൽ ഗാന്ധിക്ക് അഭിനന്ദനം അറിയിച്ച് എതിർ സ്ഥാനാർത്ഥി ആനി രാജ

ഇന്ത്യ മുന്നണി രാജ്യത്ത് വലിയ മുന്നേറ്റം നടത്തി

വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ ചരിത്ര വിജയം നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി ആനി രാജ. ഇന്ത്യ മുന്നണി രാജ്യത്ത് വലിയ മുന്നേറ്റം നടത്തി. വര്ഗീയ ഫാഷിസ്റ്റ് അപകടം തിരിച്ചറിഞ്ഞ് ജനങ്ങള് ഇൻഡ്യ സഖ്യത്തിന് വോട്ട് ചെയ്തത് ആശ്വാസകരമാണ്. തന്നെ സ്ഥാനാർഥിയാക്കിയ പാർട്ടിയോടും മുന്നണിയോടും നന്ദി. സൗഹാർദപൂർവം എന്നെ സ്വീകരിച്ച വയനാട്ടുകാർക്കും നന്ദി എന്നും ആനി രാജ പറഞ്ഞു.

വയനാട്ടിൽ ഇത്തവണ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധി നേടിയത്. ആനി രാജ 2,83,023 വോട്ടും എൻ ഡി എ സ്ഥാനാർഥി ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ 1,41,045 വോട്ടുകളും നേടി. 2019ലെ തിരഞ്ഞെടുപ്പിൽ 4,31,770 വോട്ടിനായിരുന്നു രാഹുലിന്റെ ജയം. രാഹുൽ രണ്ടാമത് മത്സരിച്ച ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിലും 3.83 ലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്. അതുകൊണ്ടുതന്നെ രാഹുലിന് ഒരു മണ്ഡലം ഒഴിയേണ്ട സാഹചര്യമുണ്ട്.

ലാവ്ലിനും മാസപ്പടിയും കരുവന്നൂരും ഒതുക്കി; പിണറായി തൃശ്ശൂരിനെ സംഘപരിവാറിന് അടിയറ വെച്ചു: സുധാകരന്

To advertise here,contact us