കൊല്ലം കുമ്മിളിൽ സിപിഐഎം കോൺഗ്രസ് സംഘർഷം; മൂന്നുപേർ അറസ്റ്റിൽ

അക്രമത്തിന് നേതൃത്വം നൽകിയ 3 സിപിഎം പ്രവർത്തകരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : കൊല്ലം കുമ്മിളിൽ കോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ സിപിഐഎം കോൺഗ്രസ് സംഘർഷം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി നൽകാൻ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ മാരക ആയുധങ്ങളുമായി സിപിഐഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കൊല്ലം കുമ്മിളിൽ ഇന്നലെ രാത്രി ആണ് സിപിഐഎം കോൺഗ്രസ് സംഘർഷം ഉണ്ടായത്.ആഹ്ലാദപ്രകടനം നടക്കുന്നതിനിടെ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടായി. പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുക ആയിരുന്നു.

പൊലീസ് എത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. പരിക്കേറ്റ പ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിന് നേതൃത്വം നൽകിയ 3 സിപിഐഎം പ്രവർത്തകരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സജീർ വിശാഖ് വിമൽ എന്നിവരാണ് അറസ്റ്റിലായത്. സിപിഐഎം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറിയാണ് സജീർ. സിപിഐഎം മുക്കുന്നം ബ്രാഞ്ച് അംഗമാണ് വിമൽകുമാർ, അക്രമത്തിൽ പങ്കെടുത്ത മറ്റു ചിലർ ഒളിവിൽ ആണ്. കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശ്ശൂരില് സംഭവിച്ചതെന്തെന്ന് പരിശോധിക്കും, പിഴവുകള് ഉണ്ടായിട്ടുണ്ടെങ്കില് തിരുത്തും: വേണുഗോപാൽ

To advertise here,contact us